ChuttuvattomCrimeIdukki

ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസ്; കഞ്ഞിക്കുഴി സ്വദേശി പിടിയില്‍

ഇടുക്കി: ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജിഷ്ണു ആണ് പിടിയിലായത്. ജിഷ്ണു കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പലതവണയായി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. രണ്ടു ദിവസമായി സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം കുട്ടി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇടുക്കി വനിതാ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കഞ്ഞിക്കുഴി പോലീസിന്റെ നേതൃത്തിലുളള സംഘം ജിഷ്ണുവിനെ അറസ്റ്റ് ചെയ്തു.പീഡനത്തിനിരയായത് ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്.

Related Articles

Back to top button
error: Content is protected !!