Kerala
സംസ്ഥാനത്ത് 12 ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്….
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/IMG-20211129-WA0021.jpg?resize=739%2C415&ssl=1?v=1638176902)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം : സംസ്ഥാനത്ത് 12 ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് കണ്ണൂർ, കാസർഗോഡ് ഒഴിയെകുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
കർണാടക തീരത്ത് ചൊവ്വാഴ്ച വരെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മിൻപിടിത്തക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന്റെ ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)