Thodupuzha
ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഇടുക്കി സികസസ് വിജയികള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/images-11-6.jpeg?resize=730%2C420&ssl=1?v=1640958295)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ വിജിലന്റ് കാഞ്ഞാര്‍ ക്ലബ്ബും, ഇടുക്കി സിക്സസും തമ്മില്‍ ഏറ്റുമുട്ടി. മത്സരത്തില്‍ ഇടുക്കി സികസസ് വിജയിച്ചു. മത്സരങ്ങള്‍ക്ക് സംഘാടക സമിതി ചെയര്‍മാനും കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമായ കെ.എല്‍.ജോസഫ്, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.കെ.കുര്യാക്കോസ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ്, സംഘാടക സമിതി അംഗങ്ങളായ ഇസ്മയില്‍, കബീര്‍, ഷിയാസ് (സ്വാഗത സംഘം ചെയര്മാന്, കാഞ്ഞാര്‍), അനിയന് കുഞ്ഞ്, സോണി, വാര്‍ഡ് മെമ്പര്‍ എം.ജെ.ജോസഫ്, റഫറിമാരായ വര്‍ഗീസ് വി.ജെ, അജീഷ് അവറാച്ചന് എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)