Idukki
മാർച്ച് 28, 29 തീയതികളിൽ ഇടുക്കി ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/images-10-1.jpeg?resize=780%2C321&ssl=1?v=1646402156)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ ഇടുക്കി ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളും പങ്കെടുക്കും.ചെറുതോണി സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യൂണിയൻ ജില്ലാ കമ്മിറ്റി യോഗമാണ് പണിമുടക്കാൻ തീരുമാനിച്ചത്. പ്രൈവറ്റ് ബസ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.എം.ബാബുയോഗം ഉദ്ഘാടനം ചെയ്തു.എം.കമറുദീൻ അദ്ധ്യക്ഷത വഹിച്ചു. ഷിജോ ജോസ്, റോയി സെബാസ്റ്റ്യൻ ,റിയാസ് കെ.എസ് സോമൻ എന്നിവർ പ്രസംഗിച്ചു. പണിമുടക്കിൻ്റെ പ്രചരണാർത്ഥം ജില്ലയിൽ പ്രചരണ വാഹനജാഥ നടത്തുവാനും മാർച്ച് 27 ന് എല്ലാ സ്റ്റാൻഡുകളിലും പ്രകടനങ്ങളും യോഗങ്ങളും നടത്തുവാനും തീരുമാനിച്ചു.28 നും 29 നും പണിമുടക്കി പ്രധാന കേന്ദ്രങ്ങളിൽ തൊഴിലാളി സംഗമങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)