Kerala
എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണം: എ.കെ.ബാലന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/8fe7be45-3ff8-48cf-8fe2-8d939fa9d789.jpg?resize=650%2C357&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്‍എസ്എസിന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നും ബാലന് പറഞ്ഞു. സാമൂഹ്യനീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകു. കോഴയായി മാനേജ്മെന്റുകള്‍ വാങ്ങുന്ന കോടികള്‍ എവിടെ പോകുന്നുവെന്നും ബാലന് ചോദിച്ചു. ഇനിയാര് വിചാരിച്ചാലും സംസ്ഥാനത്ത് വിമോചനസമരം നടക്കില്ല. സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)