Thodupuzha
ഷഷ്ഠി വ്രതാനുഷ്ടാനം
തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ മാസത്തെ ഷഷ്ഠി വ്രതാനുഷ്ടാനം ചൊവ്വാഴ്ച്ച നടക്കും. ക്ഷേത്രം മേല്‍ശാന്തി പുതുക്കുളം ദിനേശന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 5ന് നിര്‍മാല്യദര്‍ശനം, 5.15ന് ഗണപതി ഹോമം, 7ന് പ്രഭാത പൂജകള്‍, 11ന് ഷഷ്ഠി പൂജ.