Thodupuzha
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ ദേശസാല്‍ക്കരണ ദിനം ആചരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-20-at-5.44.07-PM.jpeg?resize=780%2C470&ssl=1?v=1658398157)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ 53 ആം വാര്‍ഷികമായ ജൂലൈ 19 ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ ദേശസാല്‍ക്കരണ ദിനം ആചരിച്ചു. തൊടുപുഴ എസ് ബി ഐ മെയിന്‍ ശാഖക്കു മുന്നില്‍ നടന്ന ദേശസാല്‍ക്കരണ ദിനാചരണത്തില്‍ ഇടുക്കി ജില്ലയിലെ വിവിധ ബാങ്ക് ശാഖകളില്‍ നിന്നുള്ള ജീവനക്കാര്‍ പങ്കെടുത്തു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ നിന്ന് കേന്ദ്ര ഭരണകൂടം പിന്മാറണമെന്നും പൊതുമേഖലയെ സംരക്ഷിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. യുഎഫ്ബിയു ജില്ലാ കണ്‍വീനര്‍ നഹാസ് പി സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് പ്രതീഷ് രാജാമണി (എന്‍സിബിഇ), ബിനോയ് പൊന്നൂസ് (ബിഇഎഫ്ഐ), ശ്രീജിത്ത് എസ്( എ ഐബിഒസി), കൃഷ്ണ ഹരി എ. ബി( എ ഐ ബി ഇ എ) എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)