ബിലാൽ സമദിനെ ചേർത്തുനിർത്തി രാഹുൽ ഗാന്ധി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/n42523530016639015623585a4584e8c1b1cf27c65247266467244b90757ba726fdcb5b1fdf5316e4730b2e.jpg?resize=623%2C350&ssl=1?v=1663901777)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തൊടുപുഴയിൽ പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് ഭാരത് ജോഡോ യാത്രയിൽ അണി ചേർന്നു. ബിലാൽ സമദിനെ രാഹുൽ ഗാന്ധി ചേർത്തുനിർത്തി നടന്ന സംഭവങ്ങളെകുറിച്ച് വിശദമായി തിരക്കി. കണ്ണിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ജൂണ്‍ 14ന് തൊടുപുഴയിൽ നടന്ന കോണ്‍ഗ്രസ് മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തി ചാർജിലാണ് ബിലാൽ സമദ് അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്ക് തലയ്ക്കും ശരീരത്തിനും പരിക്കേറ്റത്. ബിലാൽ സമദിന്റെ ഇടതുകണ്ണിനു പരിക്കേൽക്കുകയും കാഴ്ച ശക്തി പൂർണമായും ഇല്ലാതാവുകയും ചെയ്തിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല,കെ.മുരളിധരൻ എംപി,ഡീൻ കുര്യാക്കോസ് എംപി, റോയി കെ.പൗലോസ് , സി.പി.മാത്യു, എസ്.അശോകൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)