Thodupuzha
പട്ടികജാതിക്കാര്‍ക്ക് വാക്സിനേഷന് ക്യാമ്പ് അനുവദിക്കണം: കെ.പി.എം.എസ്
തൊടുപുഴ: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകമായി വാക്സിനേഷന് ക്യാമ്പ് അനുവദിക്കണെമെന്ന് കെ.പി.എം.എസ് തൊടുപുഴ യൂണിയന് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയനിലെ എല്ലാ ശാഖാ കമ്മിറ്റികളും അതത് വാര്‍ഡ് മെമ്പര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ശാഖ സെക്രട്ടറിമാര്‍ വാക്സിന് ലഭിക്കാത്തവരുെടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൈറ്റ് കിട്ടാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവരും നിരവധിയാണ്. ഈ ആവശ്യം പരിഗണിക്കണമെന്ന് യൂണിയന് സെക്രട്ടറി പ്രകാശ് തങ്കപ്പന് ആവശ്യപ്പെട്ടു.