Idukki
എല്‍.എസ്.എസ് പരീക്ഷയില്‍ വന്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണം നേരിടുന്നവര്‍ക്കെതിരെയുള്ള നടപടി വൈകുന്നു: കെ.പി.എസ്.ടി.എ
ഇടുക്കി: എല്‍.എസ്.എസ് പരീക്ഷയില്‍ വന്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണം നേരിടുന്നവര്‍ക്കെതിരെയുള്ള നടപടി വൈകുന്നതായി കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. കുറ്റവാളികളെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫിലിപ്പച്ചന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം, സജി ടി. ജോസ്, ഡെയ്സണ്‍ മാത്യു, മുഹമ്മദ് ഫൈസല്‍ , ജോളി മുരിങ്ങമറ്റം, ബിജോയി മാത്യു, എം.വി ജോര്‍ജ് കുട്ടി , കെ. രാജന് , ജെ. ബാല്‍മണി, മുത്തുരാജ്, എം. രവി , അജീഷ് കുമാര്‍, ഷിന്റോ ജോര്‍ജ്, അനീഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.