എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
തൊടുപുഴ: വിദ്യാഭ്യാസ വ്യവസായിക സാമ്പത്തിക രംഗങ്ങളില്‍ തകര്‍ന്നു തരിപ്പണണമായ കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ട ബാധ്യത അധ്യാപകര്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന് ആവശ്യപ്പെട്ടു. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു അദേഹം. യോഗത്തില്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഷിജു. കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. എ.എച്ച്.എസ്.ടി.എ ഇടുക്കി ജില്ലാകമ്മിറ്റി ഏര്‍പ്പെടുത്തിയ ടീച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കുമാരമംഗലം എം.കെ.എന്‍.എം ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പലും സുവോളജി അധ്യാപകനുമായ അനില്‍ കുമാരമംഗലത്തിന് അഡ്വ. എസ് അശോകന് സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകരെ മെമെന്റോ നല്കി യോഗത്തില്‍ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിബി ജോസ്, സണ്ണി കൂട്ടുങ്കല്‍, ഫ്രാന്‍സിസ് തോട്ടത്തില്‍, ബിനോയ് ആന്റണി, ജോയ്സ് മാത്യു, സോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു.