Idukki
ഇടുക്കിയില്‍ കടയ്ക്ക് തീപിടിച്ചു: 10 ലക്ഷം രൂപയുടെ നാശനഷ്ടം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/75db0273-4070-4ba0-a9a4-60758e2c097d.jpg?resize=700%2C400&ssl=1?v=1681727543)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് സ്പെയര്‍പാര്‍ട്സ് കടയ്ക്ക് തീപിടിച്ചു. തൂക്കുപാലം അര്‍പ്പണ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയ്ക്ക് ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.കട പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു. നെടുങ്കണ്ടത്ത് നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓയില്‍ ഉള്‍പ്പെടെയുള്ള തീ പിടിക്കുന്ന വസ്തുക്കള്‍ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയെല്ലാം ഉള്ള മേഖലയിലാണ് കട പ്രവര്‍ത്തിച്ചിരുന്നത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)