വെട്ടിമറ്റം പി.കെ.സന്തോഷ് കുമാര്‍ റോഡ് നന്നാക്കാന്‍ നടപടിയായില്ല; നാട്ടുകാര്‍ പ്രതിഷേധത്തില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/ROAD-MAINTENANCE-.jpg?resize=780%2C440&ssl=1?v=1688794656)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വെട്ടിമറ്റം: കാര്‍ഗില്‍ രക്തസാക്ഷി ലാന്‍സ് നായ്ക് പി.കെ.സന്തോഷ് കുമാറിന്റെ പേരില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ നിര്‍മ്മിച്ചതാണ് സന്തോഷ് കുമാര്‍ റോഡ്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന സന്തോഷ് കുമാര്‍ റോഡ് നന്നാക്കുവാന്‍ നടപടിയാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സന്തോഷ് കുമാറിന്റെ വീടിനു സമീപത്തുകൂടി പോകുന്ന 400 മീറ്റര്‍ റോഡ് ടാര്‍ ചെയ്തിട്ട് കാലങ്ങളായി. ഭരണം മാറി വന്നിട്ടും ഈ റോഡ് വീണ്ടും ടാര്‍ ചെയ്യാന്‍ നടപടി എടുക്കുന്നില്ല. സന്തോഷ് കുമാറിന്റെ 24-ാം ചരമവാര്‍ഷികദിനമായ വെളളിയാഴ്ച്ച ഒട്ടേറെ ജനപ്രതിനിധികളും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. എന്നാല്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റീടാറിങിനാവശ്യമായ നടപടികള്‍ അധികൃതര്‍ എടുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)