ChuttuvattomKudayathoor
പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവരെ ഓര്‍ക്കാന്‍ നാട് ഒരുമിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-03.03.18.jpeg?resize=780%2C470&ssl=1?v=1691143429)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുടയത്തൂര്‍: ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ചിറ്റടിച്ചാലില്‍ സോമന്റെ കുടുംബത്തെ അനുസ്മരിക്കാന്‍ നാട് ഒന്നുചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 ന് പുലര്‍ച്ചെ 3 ന് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് സോമനും ഭാര്യ ഷിജി ,മകള്‍ ഷിമ, ഷിമയുടെ മകന് ദേവാക്ഷിദ്, സോമന്റെ അമ്മ തങ്കമ്മ എന്നിവര്‍ക്കാണ് ജീവന് നഷ്ടമായത്. യോഗത്തില്‍ പ്രദേശവാസികളായ നിരവധി പേര് പങ്കെടുത്തു. സോമന്റെ വീടിരുന്ന സ്ഥലത്തിന് സമീപത്ത് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ഷീബ ചന്ദ്രശേഖരപിള്ള, പുഷ്പ വിജയന്, ഷിയാസ്, ശ്രീജിത്ത്, ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)