ChuttuvattomKarimannur
കരിമണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/resigned-red-rubber-stamp-isolated-white-resigned-red-rubber-stamp-isolated-white-background-grunge-rectangular-seal-114035523.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്‍സണ്‍ അക്കാട്ട് രാജിവച്ചു. എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദശേപ്രകാരം വെളളിയാഴ്്ച്ച വൈകുന്നേരമാണ് രാജി നല്‍കിയത്. മുന്നണി ധാരണ പ്രകാരം രണ്ടുമാസം മുമ്പ് വൈസ്പ്രസിഡന്റ് രാജി സമര്‍പ്പിക്കേണ്ടതായിരുന്നു. സിപിഐ ക്കാണ് അടുത്ത വൈസ്പ്രസിഡന്റ് ആവാനുളള അവസരം. സിപിഐ സ്വാതന്ത്രന് സന്തോഷ്കുമാര്‍ അടുത്ത വൈസ്പ്രസിഡന്റാകാന്‍ സാധ്യത. കേരള കോണ്‍ഗ്രസ്-4 , കോണ്‍ഗ്രസ്-2, സിപിഎം സ്വതന്ത്രര്‍-4, കേരള കോണ്‍ഗ്രസ്-എം-1, ജനാധിപത്യകേരള കോണ്‍ഗ്രസ് -1, സിപിഐ സ്വതന്ത്രന് -1 , സ്വതന്ത്രന് -1 എന്നിങ്ങനെയാണ് കക്ഷിനില. ഇടതു സ്വാതന്ത്രനായ ഡി.ദേവസ്യയ്ക്ക് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് വോട്ടവകാശം ഇല്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)