ChuttuvattomCrimeMuttom
മുട്ടത്ത് പട്ടാപകൽ എട്ട് പവൻ സ്വർണ്ണം മോഷ്ടിച്ചു
തൊടുപുഴ: മുട്ടത്ത് പട്ടാപകൽ മോഷണം നടന്നു. മുട്ടം പുളിക്കാട്ട് രാജു മാത്യുവിന്റെ വീട്ടിൽ വെളളിയാഴ്ച്ച 10 നും 12.30 നും ഇടക്കുള്ള സമയത്താണ് മോഷണം നടന്നത്. എട്ട് പവനും 77 ഗ്രാം വെള്ളിയും മൂന്നര ലക്ഷം രൂപ ഉൾപ്പടെയാണ് മോഷ്ടിക്കപ്പെട്ടത്.മോഷണം നടന്ന സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു.
മുട്ടം എച്ച് എസ് ഒ പ്രിൻസ് ജോസഫ്, എസ് ഐ ഹാഷിം കെ എച്ച് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.വെളളിായഴ്ച്ച വൈകിട്ട് ഡോഗ് സ്ക്വാഡും എത്തിയിരുന്നു.വിലൽ അടയാള സംഘം ഇന്ന് സ്ഥലത്ത് എത്തി കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.