ChuttuvattomKudayathoor
കുടയത്തൂര്‍ പഞ്ചായത്തില്‍ എഞ്ചിനീയര്‍ ഇല്ല; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-10-at-22.58.21.jpeg?resize=780%2C470&ssl=1?v=1697003933)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കാഞ്ഞാര്‍: കുടയത്തൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. എഞ്ചിനീയര്‍ ഇല്ലാത്തതാണ് കാരണം. നിലവില്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്ന എഞ്ചിനീയറിന് പൊതുമരാമത്ത് വകുപ്പിലേക്ക് സ്ഥലം മാറ്റം കിട്ടി പോയ തസ്തികയിലേക്ക് ഇതുവരെ ആരേയും നിയോഗിച്ചിട്ടില്ല. വീട്-കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്തിലെത്തുന്നവരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയാണ്. അടിയന്തരമായി കുടയത്തൂര്‍ പഞ്ചായത്തില്‍ എഞ്ചിനീയറെ നിയമിച്ച് പഞ്ചായത്തിന്റെ പ്രവര്ത്തനങ്ങള്സുഗമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)