ArakkulamChuttuvattom
അറക്കുളം പഞ്ചായത്തിലെ കേരളോത്സവം;ഉദ്ഘാടനം 14ന്
മൂലമറ്റം: അറക്കുളം പഞ്ചായത്ത് 2023 വര്‍ഷത്തെ കേരളോത്സവ മത്സരങ്ങള്‍ 14, 15 തീയതികളില്‍ നടത്തുന്നതിന് തീരുമാനിച്ചു.കേരളോത്സവത്തിന്റെ ഉദ്ഘാടനം 14 ന് രാവിലെ മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കേരളോത്സവം ഉദ്ഘാടനം ചെയ്യും. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ്് കെ.എസ്.വിനോദ് അധ്യക്ഷതവഹിക്കും