ChuttuvattomVannappuram
മഹാപൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവും, സ്വീകരണവും വണ്ണപ്പുറത്ത്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/WhatsApp-Image-2023-11-03-at-12.01.15-1.jpeg?resize=300%2C169&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മഹാപൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും, ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണവും ശനിയാഴ്ച. യാക്കോബായ സുറിയാനി സഭ കണ്ടനാട് ഭദ്രാസനത്തിന്റെയും തൊടുപുഴ മേഖലയിലെ തൊടുപുഴ, മുട്ടം, പന്നൂര്, അമയപ്ര, ഇടമറുക്, മുളപ്പുറം, പെരിയാമ്പ്ര, വണ്ണപ്പുറം, ഞാറക്കാട് തുടങ്ങിയ യാക്കോബായ സുറിയാനി പള്ളികളുടെയും സംയുക്താഭിമുഖ്യത്തില്‍ ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മഹാപൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും പുതിയ സഭാ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കും.ശനിയാഴ്ച വൈകുന്നേരം 5.30 ന് വണ്ണപ്പുറം മോര് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി അങ്കണത്തിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഡോ. മോര് ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)