പീരുമേട് നിയോജക മണ്ഡലത്തിലെ നവകേരള സദസ് വാഹന പാര്‍ക്കിംഗ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/jfkdu.jpg?resize=372%2C213&ssl=1?v=1701414530)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പീരുമേട് : നവകേരള സദസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 12 ന് രാവിലെ 9 മുതല്‍ 2 വരെ വാളാര്‍ഡി മുതല്‍ 59 ആം മൈല്‍ വരെ (പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ വണ്ടിപ്പെരിയാര്‍) വരെ കെ കെ റോഡില്‍ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കില്ല. പീരുമേട്, പെരുവന്താനം, ഏലപ്പാറ, കൊക്കയാര്‍ എന്നി പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സ്പെന്‍സര്‍ ജങ്ഷനില്‍ ആളുകളെ ഇറക്കി, സ്പെന്‍സര്‍ ജംഗ്ഷന് മുതല്‍ സത്രം റോഡില്‍ ഒരുവശത്തായി പാര്‍ക്കിങ്ങും കുമളി, വണ്ടിപ്പെരിയാര്‍, ചക്കുപ്പള്ളം, ഉപ്പുതറ, അയ്യപ്പന് കോവില്‍ പഞ്ചായത്തുകളില്‍ നിന്നുള്ള വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍ പാലത്തിന് സമീപം ആളുകളെ ഇറക്കി,യു-ടേണ്‍ ചെയ്ത് വാളാര്‍ഡി എസ്റ്റേറ്റ് ഗ്രൗണ്ട്, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും ബൈക്കുകള്‍ മഞ്ചുമല ഫാക്ടറി ഗ്രൗണ്ടിലും പഞ്ചായത്ത് ഓഫീസിന് പുറകിലും പാര്‍ക്ക് ചെയ്യണം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)