ChuttuvattomObit
തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/n5639133301702179878902efd554a1df83caf270340974b6fefe681bf2680923654dba7a54d9a5380c80c6.jpg?resize=650%2C345&ssl=1?v=1702179906)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: കുടുംബനാഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടാൻചിറയില് സുരേഷ്കുമാറി(47)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ ജോലിക്കു പോകുന്നതിനിടെ നാച്ചാര്‍ പുഴയിലെ പാലത്തില്‍നിന്നു താഴേക്കു വീണാണ് അപകടം. അപസ്മാരത്തെ തുടര്‍ന്നാണ് അപകടമെന്നു സംശയിക്കുന്നു.
കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനു കൊണ്ടുപോയി. ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കഴുത്ത് ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു.
വീഴ്ചയില്‍ സംഭവിച്ചതാകാമെന്നു ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഇവിടെ പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ തയാറായില്ല. സംസ്കാരം ഇന്നു വീട്ടുവളപ്പില്‍. ഭാര്യ രമ.മക്കള്‍: സുമേഷ്, സുദീഷ്, സുഷമ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)