Thodupuzha
തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറി കൊറ്റാഞ്ചേരിയില് ബേബി നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/eiJCFP861460.jpg?resize=780%2C470&ssl=1?v=1631461542)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറിയും ചേമ്പര്‍ ഓഫ് കൊമേഴ്സ് മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കൊറ്റാഞ്ചേരിയില് ബേബി (68) നിര്യാതനായി. കോവിഡ് ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് നെഗറ്റീവായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് കോതമംഗലം മര്‍ത്താ മറിയം വലിയപള്ളിയില്‍. മൃതദേഹം രാവിലെ 9ന് ഒളമറ്റത്തുള്ള വസതിയില്‍ കൊണ്ടുവരും. ഭാര്യ കുഞ്ഞുമോള്‍ തിരുവാണിയൂര്‍ ഏലക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: മഞ്ജു (യു.എസ്.), രഞ്ജു (ദുബായ്). മരുമക്കള്‍: അജിത് (യു.എസ്), അരുണ്‍ (ദുബായ്).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)