![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/1720468c-f543-4bfc-9431-423506739db2.jpeg?resize=780%2C470&ssl=1?v=1711121477)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ചെറുതോണി: മൂന്നാറിന് സമീപം മീന്‍ കെട്ട് സ്വദേശിനിയായ യുവതിയെ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 15 ലക്ഷം രൂപാ തട്ടിയെടുത്ത സംഭവത്തില്‍ 3പേരെ ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം കരുവമ്പ്രം സ്വദേശികളായ ഏലായില്‍ അസ്ക്കര്‍ മോന് (47), മേച്ചേരില്‍ മുഹമ്മത് (36), കക്കാ മൂലക്കല് അബ്ദുള്‍ റഫീക്ക് (42) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി ഡി.സി.ആര്. ബി കെ. ആര് ബിജുവിന്റെ നേതൃത്വത്തില്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ലത്തീഫ് എം.ബി എസ്.ഐ ടൈറ്റസ് മാത്യു സി. പി. ഒ മാരായ സന്ദീപ് ഷമീര്‍, ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)