Idukki
അവശ്യസര്‍വീസ് ജീവനകാര്‍ക്ക് ഏപ്രില്‍ 20 മുതല്‍ 22 വരെ വോട്ട് ചെയ്യാം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/sheeba-george-idukki-collector.jpg?resize=780%2C470&ssl=1?v=1700385023)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ ഇടുക്കി ലോകസഭാ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 22 പ്രവര്‍ത്തിക്കും.
ദേവികുളം – റവന്യു ഡിവിഷണല്‍ ഓഫീസ്, ദേവികുളം, ഉടുമ്പന്‍ചോല -മിനി സിവില്‍ സ്റ്റേഷന്, നെടുംകണ്ടം, തൊടുപുഴ- താലൂക്ക് ഓഫീസ്, തൊടുപുഴ, ഇടുക്കി – താലൂക്ക് ഓഫീസ്, ഇടുക്കി, പീരുമേട് – മരിയന്‍ കോളേജ്, കുട്ടിക്കാനം എന്നിവടങ്ങളിലാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഈ 3 ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഈ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് അതാത് നിയോജകമണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള സെന്ററുകളില്‍ വോട്ട് ചെയ്യാം. 12ഡി യില്‍ അപേക്ഷ നല്കി അംഗീകരിച്ചിട്ടുള്ള വോട്ടര്‍മാര്‍ക്ക് ഈ മാര്ഗ്ഗത്തിലല്ലാതെ മറ്റൊരു രീതിയിലും വോട്ടു ചെയ്യാനാവില്ലായെന്നും ഫോറം 12ഡി യില്‍ അപേക്ഷ നല്കാത്തവരും അപേക്ഷ അംഗീകരിച്ചിട്ടില്ലാത്തവരും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടറും ജില്ലാ ഇലക്ഷന് ഓഫീസറും കൂടിയായ ഷീബാ ജോര്‍ജ് അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)