Idukki
ഡീന്‍ കുര്യാക്കോസിനായി വനിതാ സംഗമവും റോഡ് ഷോയും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/road-show-20.jpg?resize=780%2C470&ssl=1?v=1713666053)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അടിമാലി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അടിമാലി ബ്ലോക്കിലെ യുഡിഎഫ് വനിത സംഘടനകളുടെ നേതൃത്വത്തില്‍ വനിത സംഗമം സംഘടിപ്പിച്ചു. തുടര്‍ന്ന് അടിമാലി ടൗണില്‍ റോഡ് ഷോയും നടന്നു. വനിതാസംഗമം യുത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മഹിള കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷേര്‍ലി ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, നേതാക്കളായ പി.വി. സ്ക്കറിയ, എ.പി. ഉസ്മാന്, എം.ബി. സൈനുദീന്‍, ബാബു കുര്യാക്കോസ്, ജോണ്‍സി ഐസക്ക്, എ.എന്‍ സജികുമാര്‍, കെ.പി. അസ്സീസ്, ബേബി മുണ്ടുപ്ളാക്കല് എന്നിവര്‍ പ്രസംഗിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)