മുല്ലയ്ക്കല് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ; ആയിരത്തിയെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യ ഗണപതി ഹോമം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/Capture-12.jpg?resize=780%2C468&ssl=1?v=1714790791)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : മണക്കാട് മുല്ലയ്ക്കല് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 12ന് നടത്തുവാനിരിക്കുന്ന ആയിരത്തിയെട്ട് നാളികേരവും മറ്റനുബന്ധ ഹോമദ്രവ്യങ്ങളും കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതി ഹോമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായതായും ഭക്തര്‍ക്ക് അവരുടെ പേരിലും നാളിലും ഹോമത്തില്‍ പങ്കാളികളാകുവാനുള്ള അവസരമൊരുക്കിയിട്ടുള്ളതായും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വൈദിക ശ്രഷ്ഠന്മാര് ഹോമത്തിന് നേതൃത്വം നല്‍കും.ഇതിനോടനുബന്ധിച്ച് മുല്ലയ്ക്കല് ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന യജ്ഞ ഹോമകുണ്ഡ നിര്‍മ്മാണ ഉദ്ഘാടനം നടയപ്പിളളില് പരമേശ്വരന് നമ്പൂതിരി നിര്‍വഹിച്ചു. അദ്ധേഹത്തെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രം വൈസ്.പ്രസിഡന്റ് വി.ആര്.പങ്കജാക്ഷന് നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രശാന്ത് നമ്പൂതിരി,ഭാരവാഹികളായ എസ്.പത്മകുമാര്‍, അനു രാധാകൃഷ്ണന്, ഓമന അന്നപൂര്‍ണ്ണ, അതുല്യ ബാബു, ഹരി, ഗോപാലകൃഷ്ണന് പൊങ്ങുംപുറം, എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് മാരായ പീതാംബരന് തൊടുപുഴ, വിശ്വംഭരന് കാഞ്ഞിരമറ്റം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)