വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ ജൂൺ 30 വരെ പുതുക്കാം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/Nagara-sabha-ariyipp.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : നഗരസഭ പരിധിയിലെ വ്യാപാര- വാണിജ്യ സ്ഥാപനങ്ങളുടെ 2024- 25 വര്‍ഷത്തെ മുനിസിപ്പല്‍ ലൈസന്‍സ് പിഴകൂടാതെ ജൂണ്‍ മാസം 30 വരെ പുതുക്കാവുന്നതാണ്. ഇനിയും ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങള്‍ അടിയന്തരമായി കെ സ്മാര്‍ട്ട് സംവിധാനത്തില്‍ സിറ്റിസണ്‍ പോര്‍ട്ടലിലൂടെയും അക്ഷയ സെന്റര്‍/ ഓണ്‍ലൈന്‍ സര്‍വീസ് സെന്ററിലൂടെ നഗരസഭാ ഓഫീസില്‍ വരാതെ തന്നെ അപേക്ഷകള്‍ സമര്‍പ്പിച്ച് ഫീസ് ഒടുക്കി സര്‍ട്ടിഫിക്കറ്റുകള്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
നഗരസഭയില്‍ നിന്നും അനുമതിയില്ലാതെ (ലൈസന്‍സ് ) യാതൊരുവിധ വ്യാപാരങ്ങളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതും നഗരസഭ നല്കുന്ന എന്‍യുഎല്‍എം കാര്‍ഡ് ഇല്ലാതെ ഒരിടങ്ങളിലും തെരുവ് കച്ചവടം നടത്താന്‍ പാടില്ലാത്തതും ആയതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മുനിസിപ്പല്‍ സെക്രട്ടറി
അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)