യൂത്ത് കോണ്‍ഗ്രസ് വെളളിയാമറ്റം മണ്ഡലം കമ്മിറ്റി : യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/Capture-1.jpg?resize=640%2C375&ssl=1?v=1719828447)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വെള്ളിയാമറ്റം : യൂത്ത് കോണ്‍ഗ്രസ് വെളളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും മറ്റ് റാങ്ക് ജേതാക്കളെയും ആദരിക്കുന്നതിനായി യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിജയികള്‍ക്ക് എ.എം ദേവസ്യ മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് നല്കി ആദരിച്ചു. ചടങ്ങില്‍ കോഴിപ്പള്ളി ഗ്രാമത്തില്‍ നിന്നുളള ആദ്യ ഡോക്ടര്‍ പ്രവീണയെയും ആദരിച്ചു. ടാലന്റ് ഫെസ്റ്റ് മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബിന്‍ ജോയി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു ഓടയ്ക്കല്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹംസാ കെ.എം, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കോയിക്കാട്ട്, കോണ്‍ഗ്രസ് നേതാക്കളായ ജോപ്പി സെബാസ്റ്റ്യന്‍, ഹെന്ററി , അഭിലാഷ് , സുസമ്മാ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)