പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: 2 പേര് പിടിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/WhatsApp-Image-2023-06-27-at-16.44.05.jpeg?resize=604%2C339&ssl=1?v=1687912712)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
രാജാക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2 പേര് പോലീസ് പിടിയില്‍. പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ടു കേസുകളിലായിട്ടാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ബൈസണ്‍വാലി സൊസൈറ്റിമേട് വള്ളോമാക്കല് തങ്കച്ചന് (58), ബൈസണ്‍വാലി കണക്കാഞ്ചേരിക്കുടിയില് താമസിക്കുന്ന ശിവരാജന്(59) എന്നിവരാണ് പിടിയിലായത്. ഒരു വര്‍ഷം മുന്‍പ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈനില്‍ നിന്നും പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അടിമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എസ്.ഐ മാരായ ടി.പി ജൂഡി, സജി എന്‍.പോള്‍, എ.എസ്.ഐ അജിത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്, നിബിന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)