ChuttuvattomMuttom

കുടുംബ യോഗവും ലഹരി വിരുദ്ധ സെമിനാറും നടന്നു

മുട്ടം: കെപിഎംഎസ് മുട്ടം ശാഖയുടെ കുടുംബ യോഗവും ലഹരി വിരുദ്ധ സെമിനാറും നടന്നു. വിമുക്തി മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍(എക്സൈസ്) ഡിജോ ദാസ് യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുരേഷ് കണ്ണന്‍, അച്ചാമ്മ കൃഷ്ണന്‍, പി.ഒ. കുഞ്ഞപ്പന്‍, എം.കെ. സോമന്‍, ശാഖ പ്രസിഡന്റ് ജിജോ ബേബി, സെക്രട്ടറി കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെപിഎംഎസിന്റെ നേതൃത്വത്തില്‍ തൊടുപുഴ താലൂക്ക് യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളില്‍ ലഹരി വിരുദ്ധ സെമിനാറുകള്‍ നടന്ന് വരികയാണ്.

 

Related Articles

Back to top button
error: Content is protected !!