ChuttuvattomThodupuzha
സെന്റ് തോമസ് കോളെജില്‍ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/WhatsApp-Image-2024-01-24-at-10.07.39-AM.jpeg?resize=780%2C470&ssl=1?v=1706166035)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൈലക്കൊമ്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ ബി.എഡ്. വിദ്യാര്‍ത്ഥികളുടെ അഞ്ചുദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു. മാനേജര്‍ ഫാ. മാത്യൂസ് മാളിയേക്കല്‍ ക്യാമ്പ് പതാക ഉയര്‍ത്തി. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കല്‍, കോളജ് യൂണിയന് ചെയര്മാന് ആല്ബിന് ഷാജു, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍, ക്യാമ്പ് ലീഡര്‍മാരായ സി. ഗീതു അഗസ്റ്റിന്, ജോസ്വിന് സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)