ChuttuvattomVelliyamattom

വെള്ളിയാമറ്റം പഞ്ചായത്തില്‍ സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളിയാമറ്റം: ബിജെപി വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയുടെയും ചൈതന്യ ഐ ഫൗണ്ടേഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ബിജെപി വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് എന്‍ കെ.അബു നിര്‍വ്വഹിച്ചു. കര്‍ഷക മോര്‍ച്ച വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് സിനീഷ് വിജയന്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി ടി കെ.സനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ് പൂമാല, ബിജെപി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ മോഹന്‍,ജനറല്‍ സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!