ArakkulamChuttuvattom

അറക്കുളം സെന്റ് മേരീസ് എച്ച് എസ് എസില്‍ ഗുരു – ശിഷ്യ സംഗമം നടത്തും

തൊടുപുഴ: 35 വര്‍ഷങ്ങള്‍ പിന്നിട്ട കലാലയ സൗഹൃദങ്ങള്‍ ഓര്‍മ്മിക്കാനായി അവര്‍ ഒരിക്കല്‍ കൂടി ഒത്തുചേരുന്നു. അറക്കുളം സെന്റ് മേരീസ് എച്ച് എസ് എസ്. ലെ 1988 ബാച്ചിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ ഗുരു-ശിഷ്യ സംഗമം നടത്തും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച 2 ന് നടക്കുന്ന ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കും. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ് മണ്ണൂകുശുമ്പില്‍ സംഗമം ഉദ്ഘാടനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കോര്‍ഡിനേറ്ററുമായ സജി. എസ്.തെക്കേല്‍ അധ്യക്ഷത വഹിക്കും. സി. എല്‍സി, സി. ജോയ് മേരി, സെലിന്‍, ജോയിസ്, എല്‍സമ്മ, ലീലാമ്മ, ജോസ്, സണ്ണി, ജോബിച്ചന്‍ മാത്യു, സന്തോഷ് സാം, സിന്ധു എന്‍. തുടങ്ങിയവര്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!