IdukkiMuttom

വൻമരം ഒടിഞ്ഞ് സംസ്ഥാന പാതയിൽ വീണു;അപകടം ഒഴിവായത് തലനാരിഴക്ക്

ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

മുട്ടം:വൻമരത്തിൻ്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു.തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായ മുട്ടം എൻജിനീയറിങ്ങ് കോളേജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിൻ്റെ ശിഖരം വീണത്.ഈ സമയം വാഹനങ്ങൾ അതുവഴി ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിൻ്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്.ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.നാട്ടുകാരും ഫയർഫോഴ്സും മുട്ടം പോലീസുംമണിക്കൂറോളം നേരം കഷ്ടപ്പെട്ടാണ് മരം പൂർണ്ണമായും മുറിച്ചു മാറ്റിയത്.മരം റോഡിൽ വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം നേരം അതുവഴി ഗതാഗതം തടസപ്പെട്ടു.രോഗിയുമായി. വന്ന ആംബുലൻസ് ഉൾപ്പടെ ഗതാഗതക്കുരുക്കിൽ പെട്ടു.

കാലപ്പഴക്കം മൂലം എത് നിമിഷവും റോഡിലേക്ക് മറിഞ്ഞു വീഴാൻ സാധ്യതയുള്ള ആഞ്ഞിലി മരത്തിൻ്റെ ഒരു ശിഖിരമാണ് ഒടിഞ്ഞു വീണത്.മറ്റു ശിഖരങ്ങളും ഏത് നിമിശവും ഒടിഞ്ഞു വീഴാൻ സാധ്യതയുണ്ട്.ഇക്കാര്യം നാട്ടുകാർ പരാതിയായും മാധ്യമങ്ങളിൽ വാർത്തയായും പല തവണ അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടല്ല.പെരുമറ്റം മുതൽ മുട്ടം കോടതിക്കവല രെയുള്ള പ്രദേശത്ത് ഇത്തരത്തിൽ മൂന്ന് മരങ്ങളാണ് നിലനിൽക്കുന്നത്.ഒരു മാവ്, ആഞ്ഞിലി,പാല തുടങ്ങിയവയാണ് അവ. പ്രതീക്ഷിക്കുന്ന കാലവർഷത്തിന് മുന്നേ അവ മുറിച്ചു മാറ്റാത്ത പക്ഷം വലിയ അപകടങ്ങൾക്ക് കാരണമായേക്കും. പഞ്ചായത്തുകളിൽ ട്രീ കമ്മറ്റിയും വില്ലേജുകളിൽ വികസന സമതിയും ഉണ്ടങ്കിലും പരാതി വാങ്ങി വയ്ക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നതല്ലാതെ നടപ്പിലാക്കുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തരം സംഭവങ്ങൾ മൂലം ഉണ്ടാകുന്നത്. ജില്ലാ കലക്‌ ടർ അടിയന്തിരമായി ഇത്തരം കാര്യങ്ങളിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!