AccidentChuttuvattomIdukki

ഇരുചക്ര വാഹനമിടിച്ച് മധ്യവയസ്‌കന് ഗുരുതര പരിക്ക്

ഇടുക്കി: ഇരുചക്ര വാഹനമിടിച്ച് മധ്യവയസ്‌കന് ഗുരുതരമായി പരിക്കേറ്റു. മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശി എഴുത്തുപുരക്കല്‍ സണ്ണിക്കാണ് (50) പരിക്കേറ്റത്. മുരിക്കാശേരി സ്വദേശികളായ യുവാക്കള്‍ ഓടിച്ച ഇരുചക്രവാഹനമാണ് അപകടമുണ്ടാക്കിയത്.
രാവിലെ എട്ടോടെ മുരിക്കാശേരി സ്‌കൂള്‍ കവലയിലാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടന്ന സണ്ണിയെ അമിത വേഗത്തില്‍ എത്തിയ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .

ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചു വീണ സണ്ണിക്ക് ഗുരുതരമായി പരുക്കേറ്റു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സണ്ണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുരിക്കാശേരിയില്‍ പള്ളിയില്‍ പോയ ശേഷം സാധനങ്ങളും വാങ്ങി വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയില്‍ കയറുന്നതിനായാണ് സണ്ണി സ്‌കൂള്‍ കവലയില്‍ റോഡ് മുറിച്ച് കടന്നത്. ഈ സമയത്താണ് അമിത വേഗത്തിലെത്തിയ ആഡംബര ബൈക്ക് സണ്ണിയെ ഇടിച്ചുതെറിപ്പിക്കുന്നത്
ഇരുചക്രവാഹനത്തില്‍ ഉണ്ടായിരുന്ന യുവാക്കള്‍ക്കും നിസാര പരിക്കേറ്റു. ഇവരെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!