ChuttuvattomMoolammattam

നാടുകാണി ട്രൈബല്‍ കോളേജിന് തിളക്കമാര്‍ന്ന വിജയം

നാടുകാണി: ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന് ബിരുദ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. ബിഎ ഇക്കണോമിക്സിന് 99 ശതമാനവും ബിഎസ്‌സി ഫുഡ് സയന്‍സ് ആന്റ് ക്വാളിറ്റി കണ്‍ട്രോളിന് 98 ശതമാനവുമാണ് വിജയം. പട്ടികവര്‍ഗ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്.

കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള എല്ലാം വിഭാഗം വിദ്യാര്‍ത്ഥികളും കോളേജില്‍ പഠിക്കുന്നുണ്ട്. മല അരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മല അരയ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഉടമസ്ഥതയില്‍ ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ 2021 ഡിസംബറിലാണ് കോളേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. എംജി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനില്‍ നിലവില്‍ ബിഎ ഓണേഴ്സ് ഇക്കണോമിക്സ്, ബിഎസ്‌സി ഓണേഴ്സ് ഫുഡ് സയന്‍സ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ രണ്ട് പ്രോഗ്രാമുകളാണ് കോളേജിലുള്ളത്.

 

Related Articles

Back to top button
error: Content is protected !!