ChuttuvattomIdukki

ആനക്കുളത്ത് പുഴയിൽ വീണ ആദിവാസി യുവാവിനെ  രക്ഷപെടുത്തി

ഇടുക്കി: പുഴയിൽ വീണ ആദിവാസി യുവാവിനെ കണ്ടെത്തി രക്ഷപെടുത്തി.
കുറത്തികുടി ആദിവാസി കോളനിയിലെ രാജ്കുമാർ (36) ആണ്  ആനക്കുളം പുഴയിൽ വലിയപാറ കുട്ടി കയത്തിന് താഴ്ഭാഗത്ത് അപകടത്തിൽ പെട്ടത്.
 തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇവിടെ നടത്തിയ തെരച്ചിലിൽ പുഴയുടെ വക്കിൽ വള്ളിപ്പടർപ്പിൽ പിടിച്ച് കിടക്കുന്ന നിലയിൽ ആദിവാസികൾ തന്നെയാണ് കണ്ടെത്തിയത്. വീട്ടുസാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ പുഴ കുറുകെ കടക്കുന്നതിനിടെ ഇയാൾ ഒഴുക്കിൽ അകപ്പെടുകയായിരുന്നുവെന്ന് പറയുന്നു. ഉദ്ദേശം 100 മീറ്റർ ഒഴുകി വലിയപാറ കുട്ടി കയത്തിൽ കരക്ക് കയറാൻ ശ്രമിച്ചെങ്കിലും വീണ്ടും ശക്തമായ ഒഴുക്കിൽ പുഴയിലുടെ വീണ്ടും ഒഴുകി പോകുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ ഉടനെ
പോലീസിലും മറ്റു വിവരം അറിയിച്ചു. മാങ്കുളം ഔട്ട് പോസ്റ്റിലെ  പോലീസുകാരും നാട്ടുകാരും ഇവിടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല .

Related Articles

Back to top button
error: Content is protected !!