CrimeThodupuzha

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 32 വര്‍ഷം കഠിനതടവ്

തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 32 വര്‍ഷം കഠിനതടവും 1.35 ലക്ഷം രൂപ പിഴയും ശിക്ഷ. നെയ്യശേരി കൊടുവേലി വാണിയകിഴക്കേല്‍ അഖില്‍ ഫ്രാന്‍സിസ് (25) നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി നിക്സണ്‍ എം. ജോസഫ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പ്രതി പലതവണ 17 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്താകുന്നത്.

ഡിഎന്‍എ പരിശോധനയില്‍ പ്രതിയാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായാണ് 32 വര്‍ഷം കഠിന തടവ്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 15 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പിഴ അടയ്ക്കാത്ത പക്ഷം 135 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം. പെണ്‍ക്കുട്ടിയ്ക്ക് നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി. വാഹിദ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!