Obit

ഓട്ടോറിക്ഷയിടിച്ച് പരുക്കേറ്റ വയോധികന്‍ മരിച്ചു

 

തൊടുപുഴ: ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കരിങ്കുന്നം മുണ്ടുപുഴയ്ക്കല്‍ എം.ഇ. എബ്രഹാം (83-കുഞ്ഞപ്പന്‍) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.15ന് കരിങ്കുന്നം ടൗണിലായിരുന്നു അപകടം. രാവിലെ പള്ളിയില്‍ പോയതിന് ശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന എബ്രഹാമിനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒന്‍പതോടെ മരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ സെലിന്‍ കൂടല്ലൂര്‍ പടിഞ്ഞാട്ട് കുടുംബാംഗമാണ്. മക്കള്‍: കവിസണ്‍, കവിത. മരുമക്കള്‍: ഡിന്നി തേക്കുംകാട്ടില്‍ (ചെറുകര), ബെന്നി വരാപ്പുഴ (മാറിക)

Related Articles

Back to top button
error: Content is protected !!