ChuttuvattomKudayathoor

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന റിട്ട.കെഎസ്ഇബി ഓവർസീയർ മരിച്ചു

കുടയത്തൂർ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഓവർസീയർ മണ്ണാംകുന്നേൽ എം.എം.പ്രഭാകരൻ പിള്ള (72) മരിച്ചു . കഴിഞ്ഞ 15 ന് കുടയത്തൂർ ശരംകുത്തി അമ്പലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരനായ പ്രഭാകരപിള്ളയ്ക്ക് എതിരെ എത്തിയ കാർ ഇടിച്ചു പരുക്കേൽക്കുകയായിരുന്നു. തുടർന്നു വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം . സംസ്‌കാരം വ്യാഴാഴ്ച  4ന് വീട്ടുവളപ്പിൽ. ഭാര്യ പാമ്പനാച്ചാലിൽ രാധ. മക്കൾ ആർ.അനൂപ് (ഐസിഐസിഐ ബാങ്ക്, എറണാകുളം) ഗീതു (ഇൻഫോ പാർക്ക്) മരുമക്കൾ ഡോ. സുജ (പിഎച്ച്‌സി കുടയത്തൂർ), ശ്രീജിത്ത് (ഇൻഫോ പാർക്ക്)

Related Articles

Back to top button
error: Content is protected !!