AccidentThodupuzha

ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

 

തൊടുപുഴ: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനം ടൗണിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡില്‍ ആയിരുന്നു അപകടം ഉണ്ടായത്. ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹര്‍ഷല്‍ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഹര്‍ഷലിന്റെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി. ഹര്‍ഷല്‍ സംഭവം സ്ഥലത്ത് തന്നെ മരിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പാലാ കല്ലറയ്ക്കല്‍ ഹോം അപ്ലൈന്‍സ് ജീവനക്കാരനായിരുന്നു ഹര്‍ഷല്‍.

 

Related Articles

Back to top button
error: Content is protected !!