Thodupuzha

തഹസില്‍ദാര്‍ക്ക് എതിരായ നടപടി: പട്ടയ നടപടികളെ ദുര്‍ബലപ്പെടുത്തുമെന്ന് 

ഇടുക്കി: ഇടുക്കി തഹസില്‍ദാര്‍ക്ക് എതിരായ റവന്യൂവകുപ്പിന്റെ സസ്പെന്‍ഷന്‍ നടപടി ജില്ലയിലെ പട്ടയ നടപടികളെ ദുര്‍ബലപ്പെടുത്തുമെന്ന് കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യനും സെക്രട്ടറി എന്‍.വി ബേബിയും കുറ്റപ്പെടുത്തി. 2020 സെപ്തംബറിലാണ് ഇടുക്കി- കഞ്ഞിക്കുഴി വില്ലേജുകളില്‍ പട്ടയം നല്‍കാന്‍ റവന്യൂവകുപ്പ് ഉത്തരവിട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടായിരം പേര്‍ക്ക് പട്ടയം ലഭ്യമാക്കിയത് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്. അന്നത്തെ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തിലാണ് പട്ടയനടപടികള്‍ ത്വരിതപ്പെടുത്തിയത്. അഴിമതിക്കാരായ സ്ഥാപിത താല്‍പര്യക്കാരെ തൃപ്തിപ്പെടുത്താനാണ് ഇടുക്കി തഹസില്‍ദാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇത് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തും. ഇവര്‍ കെട്ടിച്ചമച്ച വ്യാജപരാതിയിന്മേലാണ് ഇപ്പോള്‍ തഹസീല്‍ദാരെ സസ്പെന്‍ഡ് ചെയ്തത്. സര്‍വെയര്‍മാരുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഒരു സര്‍വയേറെ പോലും സസ്പെന്‍ഡ് ചെയ്തിട്ടില്ല. ജനപിന്തുണയുള്ള ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ച് ചിലര്‍ നടത്തിയ നീക്കങ്ങള്‍ക്ക് റവന്യൂ വകുപ്പ് ഒത്താശ ചെയ്തത് ശരിയായില്ലെന്നും കര്‍ഷകസംഘം നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!