ChuttuvattomIdukki

അടിമാലിയെ ഇടുക്കിയുടെ ടൂറിസം ഇടത്താവളമാക്കും: സംഗീത വിശ്വനാഥന്‍

അടിമാലി: അടിമാലിയെ ഇടുക്കിയുടെ ടൂറിസം ഇടത്താവളമാക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്‍. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ ദേവികുളം നിയോജക മണ്ഡലം പര്യടനത്തിന് അടിമാലി പത്താംമൈലില്‍ തുടക്കംകുറിച്ചു. പര്യടന പരിപാടിയില്‍ നല്‍കിയ സ്വീകരണത്തിന് മറുപടിപറയവെയാണ് സ്ഥാനാര്‍ത്ഥി ഈ കാര്യം ഉറപ്പ്‌നല്‍കിയത്.

മൂന്നാര്‍ രാജമല,വട്ടവട ഉള്‍പ്പടെയുള്ള മേഖലകളിലെ ടൂറിസം സാധ്യകളെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും ഇടുക്കിയുടെ മലയോര ടൂറിസത്തെ മറ്റു സ്ഥലങളുമായി ബന്ധിപ്പിക്കുന്നതിന് ഒരു ടൂറിസം ഇടത്താവളം ആവശ്യമാണന്നും അതിന് ഏറ്റവും അനുയോജ്യമായ പ്രദേശം അടിമാലിയാണന്നും അഡ്വ.സംഗീതാ വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു
പത്താംമൈലില്‍ ബിജെപി ഇടുക്കി ജില്ലാ വൈ. പ്രസിഡന്റ കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് ജില്ലാ പ്രസിഡ്ന്റ്‌റ് അഡ്വ.പ്രതീഷ് പ്രഭമുഖ്യ പ്രഭാഷണം നടത്തി പരിപാടിയില്‍ എന്‍ഡിഎയുടെ നിരവധിനേതാക്കള്‍ പങ്കെടുത്തു

 

Related Articles

Back to top button
error: Content is protected !!