ChuttuvattomThodupuzha

സാഹസിക പരിശീലനം:ഇടുക്കി അനുയോജ്യം: ജെ.എസ്. മംഗത്ത്

തൊടുപുഴ: സാഹസിക പരിശീലനത്തിന് ഇടുക്കി അനുയോജ്യമാണെന്ന് എന്‍സിസി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ ജെ.എസ്. മംഗത്ത്. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ സംഘടിപ്പിച്ച നാഷണല്‍ ട്രക്കിംഗ് ക്യാന്പില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ മലനിരകളും, വനപ്രദേശങ്ങളും പ്രകൃതി വൈജാത്യങ്ങളും അനന്യമാണെന്നും എന്‍സിസി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പര്‍വതാരോഹണ ക്യാന്പുകള്‍, ട്രക്കിംഗ് ക്യാന്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാഹസിക പരിശീലന സംരംഭങ്ങള്‍ക്ക് അനന്തസാധ്യതയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്യാന്പില്‍ മികച്ച പ്രകടനം നടത്തിയ ഡയറക്ടറേറ്റുകള്‍ക്ക് ബോനിറ്റ മംഗത്ത് മെഡലുകള്‍ വിതരണം ചെയ്തു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറ്റുകളും സൈനികരും ഉദ്യോഗസ്ഥരും പങ്കെടുത്ത ക്യാന്പ് ഇന്നലെ സമാപിച്ചു.
ചടങ്ങില്‍ കേണല്‍ രോഹിതാഷ് ശര്‍മ്മ, ലെഫ്റ്റനന്റ് കേണല്‍മാരായ അനിരുദ്ധ് സിംഗ്, ആശിഷ് റൈയ്‌ന, സുനില്‍ പിള്ള മേജര്‍ ജോസഫ്, തൊടുപുഴ ന്യൂമാന്‍ കോളേജ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി മാത്യു, പി.ടി. വിനു എന്നിവര്‍ പ്രസംഗിച്ചു. സുബൈദാര്‍ മേജര്‍ സുഗ്ജിത് സിഗ്, ഹവില്‍ദാര്‍മാരായ എം. ബിജു, റിജേഷ്, പി.വി.ബൈജു, ഗുര്‍പ്രീത് സിംഗ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!