Idukki

അശ്വമേധം ഭവന സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

ഇടുക്കി: കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.18 മുതല്‍ 31 വരെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളജ് അക്കാഡമിക് ബ്ലോക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വ്വഹിക്കും.

 

ജില്ലാപഞ്ചായത്ത് മെമ്ബര്‍ കെ.ജി. സത്യന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.മനോജ് മുഖ്യസന്ദേശം നല്‍കും.

സമൂഹത്തില്‍ തിരിച്ചറിയപ്പെടാതെ ശേഷിക്കുന്ന എല്ലാ കുഷ്ഠരോഗ ബാധിതരെയും കണ്ടുപിടിച്ച്‌ ചികിത്സക്ക് വിധേയമാക്കുന്നതിലൂടെ കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലയിലെ 2 വയസ്സിനുമുകളില്‍ പ്രായമുള്ള 1158396 പേരെ കുഷ്ഠരോഗ പരിശോധനക്ക് വിധേയമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button
error: Content is protected !!