ChuttuvattomVannappuram

ഓള്‍ കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്സ് അക്വാറ്റിക് കോംപറ്റീഷന്‍: തിരുവനന്തപുരം ചാമ്പ്യന്‍മാര്‍

തൊടുപുഴ: വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടന്ന രണ്ടാമത് ഓള്‍ കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്സ് അക്വാറ്റിക് കോംപറ്റീഷനില്‍ 225 പോയിന്റുകളോടെ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. 124 പോയിന്റുകള്‍ നേടിയ കോട്ടംയം ജില്ലക്കാണ് രണ്ടാം സ്ഥാനം. ഇടുക്കി ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം ജില്ലയുടെ പി.കൃഷ്ണന്‍ കുട്ടിയെ ടൂര്‍ണമെന്റിലെ വേഗതയേറിയ നീന്തല്‍ താരമായി തെരഞ്ഞെടുത്തു. 14 ജില്ലകളില്‍ നിന്നുമായി 106 നീന്തല്‍ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. ഓവറോള്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് കെ.ബാബു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ടി.വി. പങ്കജാക്ഷന്‍ എവര്‍ റോളിംഗ് ട്രോഫിയും,വേഗതയേറിയ നീന്തല്‍ താരത്തിനുള്ള ട്രോഫിയും ടൂര്‍ണമെന്റ് ചെയര്‍മാന്‍ ബേബി വര്‍ഗീസ് വിതരണം ചെയ്തു. വിജയികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും അന്തര്‍ദേശീയ നീന്തല്‍ താരങ്ങളായ എബിയും, മാത്യുവും ചേര്‍ന്നു വിതരണം ചെയ്തു. ഏഷ്യന്‍ പസഫിക് മസ്റ്റേഴ്സ് അക്വാറ്റിക് കോംപറ്റീഷനില്‍ മെഡല്‍ നേടിയ തിരുവനന്തപുരം സ്വദേശി ദേവാനന്ദ് എന്‍.എസ്. ഏഷ്യാ പസഫിക് മാസ്റ്റേഴ്സ് നീന്തല്‍ മത്സരത്തില്‍ മെഡലുകള്‍ നേടിയ, രാജേഷ് കുമാര്‍, യൂറോപ്യന്‍ മാസ്റ്റേഴ്സ് ഗെയിംസില്‍ മെഡല്‍ നേടിയ കെ.സി.സെബാസ്റ്റ്യന്‍, ഡി.കുര്യന്‍ ജേക്കബ്, എന്നിവരെയും, ഒളിമ്പിക് താരം സജന്‍ പ്രകാശിന്റെ മാതാവും, ദേശീയ നീന്തല്‍ താരവുമായ ഷാന്റി മോള്‍ എന്നിവരെയും ബേബി വര്‍ഗ്ഗീസ് ചടങ്ങില്‍ ആദരിച്ചു. എം.എസ്. പവനന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജോയി ജോസഫ്, മാത്യു വി.യു എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!