Thodupuzha

അലൂമിനിയം ലേബര്‍ കോണ്‍ട്രാക്‌ട് അസോസിയഷന്‍ (അല്‍ക) മേഖലാ സമ്മേളനം നാളെ…

തൊടുപുഴ: അലൂമിനിയം ഫാബ്രിക്കേഷന്‍ ചെയ്യുന്നവരുടെ സംഘടനയായ അലൂമിനിയം ലേബര്‍ കോണ്‍ട്രാക്‌ട് അസോസിയഷന്‍ (അല്‍ക) മേഖലാ സമ്മേളനം നാളെ മൂന്നിന് ഹൈറേഞ്ച് ഫുഡ്മാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് രജിസ്‌ട്രേഷന്‍ തുടങ്ങും. ജില്ലയില്‍ ആകെ 2500 അലൂമിനിയം ഫാഹബ്രിക്കേഷന്‍ തൊഴിലാളികളുണ്ട്. ഇതില്‍ 500 പേരും തൊടുപുഴയിലാണ്. ഇവരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ സംഘടനയ്ക്ക് കഴിഞ്ഞു. സാധനസാമഗ്രികളുടെ വിലക്കയറ്റം കാരണം മേഖല പ്രതിസന്ധിയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് റോയി ലൂക്ക്, സെക്രട്ടറി ഷിജു തോമസ്, ട്രഷറര്‍ രമേശ് ചന്ദ്രന്‍, സഹായനിധി കണ്‍വീനര്‍ മണിക്കുട്ടന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ദിലീപ് മാത്യു എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!