ChuttuvattomIdukki

കട്ടപ്പന-ഇരട്ടയാര്‍ റോഡില്‍ കാറും ഒട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ഇടുക്കി : കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ ബി.എസ്.എന്‍.എല്‍.ഓഫീസിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.ആര്‍ക്കും പരിക്കില്ല.വ്യാഴാഴ്ച്ച പന്ത്രണ്ടരയോടെയാണ് സംഭവം. ഇരട്ടയാര്‍ നാല് മുക്ക് വാളി പ്ലാക്കല്‍ മാത്യു ഓടിച്ചിരുന്ന ആള്‍ട്ടോ കാറാണ് നിയന്ത്രണം വിട്ട് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചത്.ഏറെ തിരക്കേറിയ റോഡില്‍ വലിയ അപകമാണ് ഒഴിവായത്.
കട്ടപ്പന അടക്കാ മുണ്ടക്കല്‍ സജിയുടെ ഓട്ടോറിക്ഷയിലാണ് കാര്‍ ഇടിച്ചത്. കാറിന്റെ മുന്‍വശത്തിനും ഓട്ടോറിക്ഷക്കും ഒരുപാട് കേടുപാടുണ്ടാവുകയും ചെയ്തു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!