ChuttuvattomThodupuzha

പൈങ്കുളം സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ അക്ഷരകൂടാരം ഒരുക്കി

പൈങ്കുളം: പൈങ്കുളം സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ വായന വാരത്തോടനുബന്ധിച്ച് കുട്ടികളില്‍ വായനയുടെ ശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. പുസ്തകത്തെയും വായനയും കുറിച്ചുള്ള മഹത് വചനങ്ങള്‍ എഴുതുക,കവിതാ പാരായണം, വായനാ മത്സരം, ചാര്‍ട്ട് നിര്‍മാണം, പുസ്തക പരിചയം, സാഹിത്യ ക്വിസ്, വായനാ കുറിപ്പ് മത്സരം, സാഹിത്യ കൃതികളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കല്‍, ക്ലാസ് ലൈബ്രറി രൂപീകരണം, കൂടാതെ വായനാ വാരാചരണത്തോടനുബന്ധിച്ച് അധ്യാപകരും കുട്ടികളും ചേര്‍ന്ന് കുട്ടികളെ വായനയുടെ ലോകത്തിലേക്ക് നയിക്കുന്ന അക്ഷരക്കൂടാരം എന്ന തികച്ചും വ്യത്യസ്തമായ നൂതന ആശയത്തിന് തുടക്കം കുറിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.മാത്യൂസ് മാളിയേക്കല്‍ അക്ഷരകൂടാരത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.പത്ത് അടി ഉയരത്തില്‍ നിര്‍മ്മിച്ച അക്ഷരകൂടാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു വേറിട്ട കാഴ്ചയാണ് സമ്മാനിക്കുന്നത്. അക്ഷര കൂടാരത്തിലേക്ക് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ഗ്രീന്‍ വാലി ക്ലബ്ബ് അംഗങ്ങളും പുസ്തകങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്തു.

 

Related Articles

Back to top button
error: Content is protected !!