ChuttuvattomKarimannur

കരിമണ്ണൂരില്‍ മയക്ക് മരുന്ന് വിരുദ്ധ ജന ജാഗ്രതാ സദസ് ശനിയാഴ്ച്ച നടക്കും

തൊടുപുഴ: കരിമണ്ണൂര്‍ കൈരളി സാംസ്‌കാരിക വേദിയുടെയും എക്‌സൈസ് വിമുക്തി മിഷന്‍ ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കരിമണ്ണൂര്‍ പഞ്ചായത്തിതിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മയക്കുമരുന്ന് വിരുദ്ധ ജനജാഗ്രതാ സദസ്സ് നടത്തും. ശനിയാഴ്ച 10.30ന് കരിമണ്ണൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.സദസ് മുന്‍ ഇടുക്കി എം.പി അഡ്വ. ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി അധ്യക്ഷത വഹിക്കും. കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് വികാരി റവ. ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ മുഖ്യപ്രഭാഷണം നടത്തും. കരിമണ്ണൂര്‍ കൈരളി സാംസ്‌കാരിക വേദി സെക്രട്ടറി പി.കെ. ശിവദാസന്‍,
തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സിയാദ്, വിമുക്തി മിഷന്‍ ഇടുക്കി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ്, കരിമണ്ണൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയന്‍ എന്നിവര്‍ പ്രസംഗിക്കും

Related Articles

Back to top button
error: Content is protected !!